ബിഎംഎസിന്റെ കൊടിമരം നശിപ്പിച്ചു

Monday 1 August 2016 8:57 pm IST

മുട്ടം: മുട്ടം ടാക്‌സി സ്റ്റാന്‍ഡില്‍ ഉയര്‍ത്തിയിരുന്ന ബിഎംഎസ്സിന്റെ കൊടിമരം കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഓട്ടോ തൊഴിലാളി സംഘിന്റെ ഇരുമ്പ് പൈപ്പില്‍ ഉയര്‍ത്തിയിരുന്ന കൊടിമരമാണ് നശിപ്പിച്ചത്. ഇരുമ്പ് പൈപ്പ് വളച്ച് ഒടിച്ച നിലയിലാണ്. കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുട്ടത്ത് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബിഎംഎസ്സ് നേതാക്കളായ ടി എം ബിജു, ഹരിദാസ്, മാത്യു  , വിനോദ് കുമാര്‍  എന്നിവര്‍ നേതൃത്വം നല്‍കി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.