കുമളി: കുമളി എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുന്നുതിനിടെ ബസ് യാത്രക്കാരന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ആലുവ സ്വദേശി തമ്പി (70)യുടെ പക്കല്‍ നിന്നാണ് കാല്‍ക്കിലോ കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. മധുരയില്‍ നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോയ ബസില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വന്തം ഉപയോഗത്തിനായി തമിഴ്നാട്ടില്‍ നിന്നും വാങ്ങിയതാണ് കഞ്ചാവെന്നാണ് പ്രതി എക്സൈസ് സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുമളി ചെക്ക് പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി. ആര് ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: