ചെന്നൈ: കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ വിമാനത്താവളത്തില്‍ വച്ച് തല്ലിയ എഐഎഡിഎംകെ എംപി: എം. ശശികലാ പുഷ്പയെ പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ ജയലളിത പുറത്താക്കി. ശനിയാഴ്ചയാണ് ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡിഎംകെ എംപി: തിരുച്ചി ശിവയെ ശശികല തല്ലിയത്.
അതിനിടെ, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ശശികലാ പുഷ്പ രാജ്യസഭയില്‍ പ്രസ്താവന നടത്തി. സംസ്ഥാന സര്‍ക്കാരില്‍ നിന്നു തനിക്ക് ഭീഷണിയുണ്ടെന്നാണ് അവര്‍ പറഞ്ഞത്. പരാതി രാജ്യസഭാ ചെയര്മാന് എഴുതി നല്കുവാന് ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് ആവശ്യപ്പെട്ടു. ജീവന് ഭീഷണിയുണ്ടെന്നും രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. തമിഴ്നാട്ടില്‍ താന്‍ സുരക്ഷിതയല്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: