വിദ്യാര്‍ത്ഥികളെ കോളേജില്‍ പൂട്ടിയിട്ടു

Monday 1 August 2016 9:19 pm IST

ചേര്‍ത്തല: വിദ്യാര്‍ത്ഥികളെ ഭക്ഷണം കഴിക്കാന്‍ പോലും വിടാതെ ഗേറ്റ് പൂട്ടിയതിനെത്തുടര്‍ന്ന് കെവിഎം എഞ്ചിനിയറിങ് കോളേജിനുമുന്നില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്നു. വാരനാട് കവലയ്ക്ക് തെക്ക് പ്രവര്‍ത്തിക്കുന്ന കോളേജിന് മുന്നിലാണ് ഇന്നലെ ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുവാന്‍ പുറത്ത് പോകുന്ന വിദ്യാര്‍ത്ഥികളെ വിടാതെ ഗേറ്റ് പുട്ടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ പലരും സമീപമുള്ള ഹോട്ടലുകളില്‍ നിന്നുമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ഉച്ചയ്ക്ക് ക്ലാസ്സ് വിടുന്ന സമയമാണ് പലരും പുറത്ത് പോയി ഭക്ഷണം കഴിക്കാറുള്ളത്. ക്ലാസ്സ് തുടങ്ങുന്നതിന് മുന്‍പ് തിരിച്ച് എത്തും. എന്നാല്‍ കോളേജിനുള്ളിലെ ക്യാന്‍ന്റിനിലെ ഭക്ഷണം ചെലവാക്കുവാനാണ് വിദ്യാര്‍ത്ഥികളെ പുറത്ത് വിടാത്തതെന്ന് പരക്കെ ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.