വിവാദപ്രസംഗം: പിള്ളയ്‌ക്കെതിരെ സിപിഎമ്മിലെ ഒരു വിഭാഗം

Monday 1 August 2016 9:23 pm IST

കൊല്ലം: മുസ്ലിം, െ്രെകസ്തവ മതവിശ്വാസികളെ ഒന്നടങ്കം ആക്ഷേപിച്ച് ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ വെട്ടിലായത് എല്‍ഡിഎഫ്. ന്യൂനപക്ഷ സമൂഹത്തിന്റെ മതവിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുളള പിള്ളയുടെ പരാമര്‍ങ്ങള്‍ വിവാദമായതോടെ സിപിഎമ്മിലെ വിമതശബ്ദം കൂടുതല്‍ ശക്തമാകുന്നു. പിള്ളയേയും മകനെയും ഒപ്പം കൂട്ടിയുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ അമര്‍ഷമുള്ള സഖാക്കളാണ് പുതിയ വിവാദം ആയുധമാക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ്(ബി)യുടെ എല്‍ഡിഎഫ് പ്രവേശന വിഷയം സിപിഎം നേതൃത്വത്തിന് കീറാമുട്ടിയാകും. അഞ്ച് നേരവും മുസ്ലിങ്ങള്‍ വാങ്ക് വിളിക്കുന്നത് കുരപോലെയാണെന്നാണ് പിള്ള കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. പത്തനാപുരം കമുംകുംചേരിയിലുളള ഒരു എന്‍എസ്എസ് കരയോഗത്തിന്റെ പരിപാടിയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. കവല പ്രസംഗങ്ങളിലും മൈതാന പ്രസംഗങ്ങളിലും പാര്‍ട്ടി പരിപാടികളിലും വര്‍ഗീയതയുടെ പേര് പറഞ്ഞ് ബിജെപി നേതാക്കളെ അടച്ചാക്ഷേപിക്കുന്ന പിള്ളയുടെ തനിനിറമാണ് ഇപ്പോള്‍ പുറത്തായത്. ഉത്തര ഭാരതത്തിലെ ചില സംഘര്‍ഷ മേഖലകളിലെ പ്രശ്‌നങ്ങളോട് പ്രതികരിച്ചുകൊണ്ട് ഹിന്ദു നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ മോദി സര്‍ക്കാരിനെതിരെ കുതിരകയറുന്ന സാംസ്‌കാരികനായകരും മാധ്യമങ്ങളും പിള്ളയുടെ പ്രസംഗം കാണാത്തതും ഇതിനകം വിമര്‍ശിക്കപ്പെട്ടുകഴിഞ്ഞു. അതേസമയം, പിള്ളയുടെ മതവിദ്വേഷപ്രസംഗത്തിന് പിണറായി വിജയന്‍ വിശദീകരണം നല്‍കണമെന്ന നിലപാടാണ് പത്തനാപുരത്തെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്ക്. പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ തങ്ങളുടെമേല്‍ പിള്ളയെയും മകനെയും പാര്‍ട്ടി അടിച്ചേല്‍പിക്കുകയായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലയനം തീരുമാനമായ സാഹചര്യത്തിലാണ് ബാലകൃഷ്ണപിളള മുസ്ലിം സമൂഹത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ട് പ്രസംഗം നടത്തിയത്. ഇപ്പോള്‍ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും പിള്ളയ്ക്ക് നഷ്ടമാകുമെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയാണ് പിള്ളയുടെ പര്‍ട്ടിക്കുള്ളിലും. നല്ലൊരു പങ്ക് പ്രവര്‍ത്തകരും പാര്‍ട്ടിയുടെ പ്രധാന ഭാരവാഹിത്വം വഹിക്കുന്നതും മുസ്ലിം, െ്രെകസ്തവ വിഭാഗത്തില്‍പെട്ടവരാണ്. മാപ്പുപറയണം: സംഘടനകള്‍ പത്തനാപുരം: കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ മുസ്ലിം മതസംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പിള്ളയുടെ പ്രസ്താവന ഏറെ ദുഃഖിപ്പിച്ചെന്നും ഇതില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പിള്ളക്കെതിരേ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും പിള്ള പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ജംഇയ്യത്തുല്‍ ഉലമ, ജമാ അത്ത് ഫെഡറേഷന്‍, കെഎംവൈഎഫ്, ഷംസുല്‍ ഹുദാ ഉലമ കൗണ്‍സില്‍, ജംഇയ്യത്തുല്‍ മു അല്ലിമീന്‍ എന്നീ സംഘടനകള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.