തിരുനെല്ലി: സംസഥാനത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിക്കായി ആയിരങ്ങള്‍ എത്തിതുടങ്ങി. ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ പാപനാശിനിക്കരയില്‍ ബലിതര്‍പ്പണം ആരംഭിക്കും. പാപനാശിനിയിലും ബലിസാധന വിതരണ കൗണ്ടറുകള്‍ ഉണ്ടാകും. ദേവസ്വം സൗജന്യ ഭക്ഷണം വിതരണം ചെയ്യും. ബലിതര്‍പ്പണം ഇന്ന് ഉച്ചവരെ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: