ഈങ്ങയില്പ്പീടികയില് ബിജെപി ബസ് കാത്തിരിപ്പുകേന്ദ്രം വീണ്ടും തകര്‍ത്തു
തലശ്ശേരി: ഈങ്ങയില്‍പ്പീടിക ഓണിയന്‍ ഹൈസ്കൂളിന് സമീപമുള്ള പന്ന്യന്നൂര്‍ ചന്ദ്രന് സ്മാരക ബസ് ഷെല്‍ട്ടര്‍ ഇന്നലെ രാത്രി പൂര്‍ണമായും തകര്‍ത്തു. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണ് ഈ ഷെല്‍ട്ടര്‍ നശിപ്പിച്ചത്. ഇതിനു മുമ്പും ഈ ബസ്സ് ഷെല്‍ട്ടര്‍ അക്രമിച്ചിരുന്നു. തൊട്ടടുത്ത പ്രദേശമായ ഇല്ലത്തുതാഴെയില്‍ ഗുരുദക്ഷിണ മഹോത്സവത്തോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങള്‍ സിപിഎം സംഘം പരസ്യമായി നശിപ്പിക്കുകയുണ്ടായി. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുളള സിപിഎം ശ്രമത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി അഭ്യര്‍ത്ഥിച്ചു. സംഭവസ്ഥലം ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ്, കെ.എന്‍.മോഹനന്, കൗണ്‍സിലര്‍മാരായ ഇ.കെ.ഗോപിനാഥ്, പി.രമേശ്, ആര്.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: