കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പ്രതിഭാ പുരസ്കാരങ്ങള്‍ ആഗസ്ത് 6 ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് (റിട്ട) പി.സദാശിവം വിതരണം ചെയ്യും. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ 10.30 വരെയായിരിക്കും പുരസ്കാരദാന പരിപാടി കണ്ണൂര്‍ സര്‍വ്വകലാശാല താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കുക. സാഹിത്യകാരനും ഗ്രന്ഥകര്‍ത്താവുമായ വാണിദാസ് എളയാവൂര്, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പൊതുപ്രവര്‍ത്തകനായ ഫാദര്‍ ഡേവിഡ് ചിറമ്മല്‍, പ്രശസ്ത നോവലിസ്റ്റ് കെ.ആര്.മീര, പ്രശസ്ത നടി മഞ്ജുവാര്യര്‍ എന്നിവരാണ് പ്രതിഭാപുരസ്കാരം ഏറ്റുവാങ്ങുക.
സ്വാതന്ത്ര്യ ദിനാഘോഷം: റിഹേഴ്സല്‍ പരേഡ് 11 മുതല്‍
കണ്ണൂര്‍: ജില്ലയില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വര്‍ണശബളമായ പരേഡോടെ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആഗസ്ത് 11, 12, 13 തിയ്യതികളിലായി റിഹേഴ്സല്‍ പരേഡ് നടത്തും. 11, 12 തീയ്യതികളില്‍ വൈകിട്ടും 13 ന് രാവിലെയുമായിരിക്കും റിഹേഴ്സല്‍ പരേഡ്. റിഹേഴ്സല്‍ പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രാ സൗജന്യം അനുവദിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍ടിഒക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ യോഗം ആസൂത്രണം ചെയ്തു. യോഗത്തില്‍ അസി. കലക്ടര്‍ ജെറോമിക് ജോര്‍ജ്, വിവിധ സേനാ വിഭാഗം മേധാവികള്‍, വകുപ്പ് തലവന്മാര്, ജൂനിയര്‍ റെഡ്ക്രോസ്, എന്‍സിസി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: