കണ്ണൂര്‍: സ്നേഹപൂര്‍വ്വം പദ്ധതിയുടെ 2016-17 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന സമര്‍പ്പിക്കാം. കേരള സാമൂഹ്യസുരക്ഷാ മിഷന് മുഖേന നടപ്പിലാക്കുന്ന അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂര്‍വ്വം. നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്ഥാപനത്തിന്റെ മേധാവികള്‍ മുഖേനയല്ലാതെ നേരിട്ട് അയക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലും 8589062526 ഹെല്‍പ്പ്ലൈനിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: