കെല്‍ട്രോണില്‍ മാധ്യമപഠനം

Monday 1 August 2016 9:55 pm IST

കണ്ണൂര്‍: കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം(1 വര്‍ഷം)/പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം(1 വര്‍ഷം) കോഴ്‌സുകളിലേക്ക് അംഗീകൃത ബിരുദമുളളവര്‍ക്കും അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 27 വയസ്. ക്ലാസുകള്‍ കോഴിക്കോട്, തിരുവനന്തപുരം സെന്ററുകളില്‍ സപ്തംബറില്‍ ആരംഭിക്കും. അപേക്ഷാ ഫോം കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ നിന്നോ, ംംം.സഷൊ.െീൃഴ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി ഡി സഹിതം ആഗസ്ത് 30 നകം ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിങ്ങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ,് കോഴിക്കോട് 673002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8137969292, 9544958182.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.