കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ലക്ഷ്യ-2016 എന്ന പേരിലുളള മേളയില്‍ സ്വകാര്യ മേഖലയില്‍ 30 ല്‍ പരം സ്ഥാപനങ്ങളിലായി 3000 ത്തോളം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആഗസ്ത് 6 ന് തളിപ്പറമ്പ് സര് സയ്യിദ് കോളേജില്‍ നടക്കുന്ന മേളയില്‍ ഓട്ടോമൊബൈല്‍, ഐടി, റീടെയില്‍, എഞ്ചിനീയറിങ്ങ്, ടെലികോം,ബാങ്കിങ്ങ് & ഫിനാന്‍സ്, ഹോസ്പിറ്റല്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. 18 മുതല്‍ 35 വരെ പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ 250 രൂപ നല്കി ആഗസ്ത് 6 വരെ ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്യാം. ഫോണ്‍: 0497 2707610.
പ്രതികരിക്കാൻ ഇവിടെ എഴുതുക: