കണ്ണൂര്‍: ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം പ്രകാരം മുന്‍കുറ്റവാളികള്‍, എക്സ് പ്യൂപ്പിള്‍, പ്രൊേബഷണര്മാര്, എക്സ് ഇന്‍മേറ്റ്സ് എന്നിവര്‍ക്ക് സാമൂഹ്യ നീതി വകുപ്പില്‍ നിന്നും നല്കി വരുന്ന സ്വയം തൊഴില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള കുടുംബങ്ങളിലെ ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനാണ് ധനസഹായം. വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 10 നകം തലശ്ശേരി കോടതി കോമ്പൗണ്ടിന് സമീപമുളള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍:0490 2344433.
പ്രതികരിക്കാൻ ഇവിടെ എഴുതുക: