പാനൂര്‍: ലോക സൗഹൃദദിനാഘോഷം കടവത്തൂര്‍ വെസ്റ്റ് യു.പി സ്കൂളില്‍ വ്യത്യസ്തമായ രീതിയില്‍ ആചരിച്ചു. സ്കൂളിലെ നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ കൈമാറി പരസ്പരം സൗഹൃദം പുതുക്കി. സ്കൂള്‍ ലൈബ്രറി ക്ലബ്, വിദ്യാരംഗം സാഹിത്യവേദി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുസ്തക ചങ്ങാതി എന്ന പേരില്‍ പുസ്തകങ്ങള്‍ പരസ്പരം കൈമാറിയത്. ഇതില്‍ കൂടി വായനാശീലം വര്‍ദ്ധിപ്പിക്കാനും കഴിയും. തുടര്‍ന്നും ഇത്തരത്തില്‍ പുസ്തക കൈമാറ്റം ചെയ്യും. ഓരോ വിദ്യാര്‍ത്ഥികളും കൈമാറ്റം ചെയ്ത പുസ്തകങ്ങള്‍ വായിച്ച് വിവരണങ്ങള്‍ നല്‍കും. വാര്‍ഡ് മെമ്പര്‍ നെല്ലൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. പ്രധാന അധ്യാപകന് പി.അശോകന് അധ്യക്ഷത വഹിച്ചു. ടി.മുഹമ്മദ് അശ്റഫ്, കെ.എം.സുലൈക, വി.കെ.ഉമ്മുകുല്‍സു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: