പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കണം

Monday 1 August 2016 10:00 pm IST

കണ്ണൂര്‍: നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് മതിയായ സ്റ്റാന്റുകളും പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (എസ്എടിയു) കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ ഓട്ടോസ്റ്റാന്റുകള്‍ എത്രയുണ്ടെന്നോ ഇത് എവിടെയൊക്കെയാണെന്നോ ഇതില്‍ എത്ര ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നോ മനസ്സിലാക്കെതെയും തിട്ടപ്പെടുത്താതെയുമാണ് ഓട്ടോസ്റ്റാന്റുകളില്‍ പാര്‍ക്ക്‌ചെയ്ത ഓട്ടോറിക്ഷകളെപോലും ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്നതെന്ന് യൂണിയന്‍ ആരോപിച്ചു. യൂണിയന്‍ സെക്രട്ടറി എന്‍.ലക്ഷ്മണന്‍, സി.കെ.ജയരാജന്‍, എന്‍.സീതാറാം, സി.രാജീവന്‍, എം.രവീന്ദ്രന്‍, എ.ബഷീര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.