കണ്ണൂര്‍: സ്വാമി ചിന്മയാനന്ദജിയുടെ 24-ാം സമാധി ദിനാചരണം നാളെ രാവിലെ 9 മണിമുതല്‍ കണ്ണൂര്‍ ചിന്മയ ബാലഭവന്, തളാപ്പ് ചിന്മയ മിഷന് കോളേജ്, ചിന്മയ വിദ്യാലയ ചാല, ചിന്മയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ചിന്മയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളോടെ ആചരിക്കും.
ഗണപതി ഹോമം, ഗുരുപാദകു പൂജ, സമ്പൂര്‍ണ്ണ ഗീതാ പാരായണം, ഗുരുസ്തോത്രം, അനുഗ്രഹ പ്രഭാഷണം, ചിന്മയ ആരതി, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. സമാധി ദിനാചരണ പരിപാടികള്‍ക്ക് കണ്ണൂര്‍ ചിന്മയ മിഷന് ആചാര്യ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: