അഴീക്കോട്: പൂതപ്പാറ ഗാന്ധിമന്ദിരം ഗ്രന്ഥാലയം അലിവില്‍ സ്വാസ്ഥ്യം ആയുര്‍വ്വേദ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വ്വേദ ചികിത്സാ ക്യാമ്പ് നടത്തും. 7ന് രാവിലെ 10 മണിമുതല്‍ 2 മണിവരെ അഴീക്കോട് പൂതപ്പാറ സൗത്ത് യുപി സ്കൂൡലാണ് ക്യാമ്പ്. അഞ്ച് ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ സൗജന്യ മരുന്നുകളും നല്‍കും. പങ്കെടുക്കുന്നവര്‍ ഗാന്ധിമന്ദിരം ഗ്രന്ഥാലയം പൂതപ്പാറ, സ്വാസ്ഥ്യം ആയുര്‍വ്വേദ ഹോസ്പിറ്റല്‍ പണ്ണേരിമുക്ക്, പൂതപ്പാറ മില്‍മ എന്നിവിടങ്ങളില്‍ 5ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9946579108, 9995972991, 9946952701.
പ്രതികരിക്കാൻ ഇവിടെ എഴുതുക: