ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നത് ആശങ്കാജനകം: വത്സന്‍ തില്ലങ്കേരി

Monday 1 August 2016 10:04 pm IST

മട്ടന്നൂര്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ആശങ്കാജനകമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനായി ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സേവിക്കുന്ന ദേശസ്‌നേഹികളായ ഉത്തമ വിദ്യാര്‍ത്ഥികളായി മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. ഉന്നത വിദ്യാഭ്യാസം നേടിയവര്‍പോലും തങ്ങള്‍ക്കുവേണ്ടി വലിയ തുകകള്‍ ചെലവാക്കുന്ന സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലായെന്നും പ്രതിസന്ധികളില്‍ തളാതെ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോയാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും ഇക്കാര്യത്തില്‍ മഹാന്മാര്‍ നമ്മുടെവഴികാട്ടികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.അനന്തന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും എംബിബിഎസ് നേടിയ ഷിനി മനോജിനെയും എംബിബിഎസ് എന്‍ട്രസ് റാങ്ക് ജേതാവ് ശ്രീരാഗിനെയും കായികതാരങ്ങളായ രഹ്നദാസ്, രാഹുല്‍ദാസ് എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്തംഗം എ.കെ.ശങ്കരന്‍, ദേവദാസ് മൂര്‍ക്കോത്ത് എന്നിവര്‍സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ബിജെപി ജില്ലാ സെക്രട്ടറി കൂട്ടജയപ്രകാശ് ക്ലാസെടുത്തു. അന്തരിച്ച മുന്‍ പഞ്ചായത്തംഗം സി.കെ.രാജീവന്റെ മകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ധനേഷിന് ധനസഹായം നല്‍കുകയും തുടര്‍ പഠനത്തിനുള്ള ചെലവ് ബിജെപി പഞ്ചായത്ത് കമ്മറ്റി ഏറ്റെടുത്തതായി ചടങ്ങില്‍ പ്രഖ്യാപിക്കുകയും ചെയ്തു. പഞ്ചായത്ത് ജനറള്‍ സെക്രട്ടറി ദിനേശന്‍ വിലങ്ങേരി സ്വാഗതവും കെ.പി.വിജേഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.