മട്ടന്നൂര്‍: സംഗീത പ്രേമികളുടെ കൂട്ടായ്മയായ മട്ടന്നൂര്‍ സംഗീത സഭ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. സി.എം.ബാലകൃഷ്ണന് മാസ്റ്റര്‍, കെ.ഇ.ശങ്കരന് നമ്പൂതിരി, ഡോ.സുമിതാ നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിമാസ സംഗീത പരിപാടിയുടെ ഭാഗമായി ബാംഗ്ലൂര്‍ ബ്രദേസ് സംഗീത കച്ചേരി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: