മട്ടന്നൂര്‍: ആറുദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍-നാടന്‍ കലാദേശീയ ശില്പശാല 4ന് മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ടി.എല്‍.രമാദേവി, ഡോ.സുമിതാ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 4ന് കാലത്ത് 9 മണിക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ ശില്പശാല ഉദ്ഘാടനം ചെയ്യും.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പിക്മോകേയുടെ ആഭിമുഖ്യത്തില്‍ ‘സപര്യ’എന്ന പേരിലാണ് മട്ടന്നൂര്‍ കോളേജിലെ ‘അരങ്ങ് ആര്‍ട്സ് ഫോറം’ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നത്. കഥക്, ഒഡീസി, കൂടിയാട്ടം, തോല്പാവക്കൂത്ത്, കഥകളി എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിവിധ കോളേജുകളില്‍നിന്ന് 300ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കേരളത്തിലാദ്യമായാണ് സ്പിക്മാകേ ആറുദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നത്. 4 മുതല്‍ 8 വരെ ശില്പശാലയും 9ന് സംയുക്ത അവതരണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: