മട്ടന്നൂര്‍: വെള്ളിയാം പറമ്പില്‍ വ്യവസായ പാര്‍ക്കിനായി കിന്‍ഫ്ര ഏറ്റെടുത്ത 130 ഏക്കറില്‍ 25 ഏക്കര്‍ സ്ഥലത്ത് കേന്ദ്രസര്‍ക്കാരിന്റെ അഡ്വാന്‍സ് ടെക്നോളജി സെന്റര്‍ മിനിസ്റ്ററി ഓഫ് മൈക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍ പ്രൈസസ് (എംഎസ്എംഇ) ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കും. ഇതിന്റെ ഭാഗമായി എംഎസ്എംഇ എംഡി ഡോ.ബീന, വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 500ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി അങ്കമാലിയിലായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് മട്ടന്നൂരിലെ വെള്ളിയാംപറമ്പിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: