ഏറ്റുമാനൂര്‍: കോണ്‍ഗ്രസിലും സിപിഎമ്മിലും തീവ്രവാദികള്‍ നുഴഞ്ഞു കയറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്. ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു കക്ഷികളും തീവ്രവാദികളുമായി നല്ല ബന്ധത്തിലാണ്. കേരളം വളരുന്നത് സ്ത്രീ ദളിത് പീഡനങ്ങളുടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കേസുകളുടെ എണ്ണത്തില്‍ മാത്രമാണ്. ഭൂരഹിതരായ ആദിവാസികള്‍ അരിപ്പ ഭൂസമരം തുടങ്ങിയിട്ട് നാലില്‍പ്പരം വര്‍ഷങ്ങളായി. അതിന് ഒരു പരിഹാരം കാണാന്‍ ഇടതു വലതു കക്ഷികള്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനും കൂടിയാണ് ഇവിടെ ഒരു രണ്ടാം ഭൂപരിഷ്കരണം ഉടന്‍ നടപ്പാക്കാന്‍ ബിജെപി ആവശ്യപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറിമാരായ സി. എന്‍. സുഭാഷ്, എം.വി. ഉണ്ണികൃഷ്ണന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനീഷ് വി.നാഥ്, ആന്റണി ആന്റണി ചിറയില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: