തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി സാമ്പത്തികവിദഗ്ധന്‍ ഡോ.വി.കെ.രാമചന്ദ്രന് ചുമതലയേറ്റു. ഇന്നലെ ബോര്‍ഡ് ആസ്ഥാനത്ത് ചുമതല ഏല്‍ക്കാനെത്തിയ അദ്ദേഹത്തെ മെമ്പര്‍ സെക്രട്ടറി എം.എസ്.സെന്തിലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ചുമതലയേറ്റശേഷം ബോര്‍ഡ് ജീവനക്കാരെ അദ്ദേഹം അഭിസംബോധന ചെയ്തു.
കേരളത്തിന്റെ വൈവിധ്യങ്ങളെകുറിച്ച് വിശദപഠനം നടത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഡോ.വി.കെ.രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: