പാതയോരത്തെ ഉണങ്ങിയ മരം ഭീഷണിയാവുന്നു

Tuesday 2 August 2016 10:18 am IST

പെരിന്തല്‍മണ്ണ: പട്ടിക്കാട് പാതയോരത്തെ ഉണങ്ങിയ പ്ലാവ് അപകട ഭീഷണിയാവുന്നു. പട്ടിക്കാട്വടപുറം സംസ്ഥാന പാതയിലെ അരിക്കണ്ടംപാക്കിലാണ് ഉണങ്ങിയ പ്ലാവ് വാഹനയാത്രക്കും കാല്‍നടയാത്രക്കും ഭീഷണിയായി നിക്കുന്നത്. വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാതക്കരികിലെ പ്ലാവ് ഉണങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏത് സമയത്തും നിലംപൊത്താറായ അവസ്ഥയിലാണിപ്പോള്‍. അങ്ങാടിയിലേക്ക് വരുന്ന വാഹനങ്ങളും സ്വകാര്യ ക്ലിനിക്കിലേക്ക് വാഹനങ്ങളും ഇതിനടുത്താണ് പാര്‍ക്ക് ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധിയാളുകളും ഇതിലെ സഞ്ചരിക്കുന്നു . വൈദ്യതി ലൈനും ഇതിനടിയിലൂടെയാണ് കടന്ന് പോകുന്നത്. ഏത് സമയത്തും നിലംപൊത്താറായ മരം വെട്ടിമാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.