വിദേശമദ്യവില്‍പ്പനയും പരസ്യമദ്യപാനവും; എക്‌സൈസ് റെയ്ഡില്‍ 17 പേര്‍ അറസ്റ്റില്‍

Tuesday 2 August 2016 11:46 am IST

കൊല്ലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ വിദേശമദ്യ വില്‍പ്പന നടത്തിയതിനും അരിഷ്ടം കൈവശം വച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 17 പേര്‍ അറസ്റ്റിലായി. കിളികൊല്ലൂര്‍ ചമ്പക്കുളം വയലില്‍ വീട്ടില്‍ ലത്തീഫ്(56), തൃക്കരുവ ആകാശ് ഭവനില്‍ മോഹന്‍കുമാര്‍(51), പെരിനാട് അനില്‍ വിലാസം വീട്ടില്‍ സുരേന്ദ്രന്‍ ആചാരി(56), കൊല്ലം ഈസ്റ്റ് പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ രാജു(42), തൃക്കരുവ ദീപു നിവാസില്‍ കൊച്ചുപൊടിയന്‍(55), കൊല്ലം ഈസ്റ്റ് വടക്കുഭാഗം ബിജു വിലാസത്തില്‍ ജോണി(54), കൊറ്റങ്കര പുഷ്പ വിലാസത്തില്‍ തുളസീധരന്‍പിള്ള(56), പനയം രജിഭവനില്‍ രാജീവ്(36), ജനകീയനഗര്‍ 40ല്‍ ഗോപകുമാര്‍(52), പെരുമ്പുഴ തോട്ടുമുഖത്ത് വടക്കതില്‍ പുത്തന്‍ വീട്ടില്‍ മഹേശന്‍(55), കൊറ്റങ്കര ഷഫീക്ക് മന്‍സിലില്‍ ഷഫീക്ക്(24), കിളികൊല്ലൂര്‍ ചാമ്പക്കുളം വയലില്‍ വീട്ടില്‍ രാജേന്ദ്രന്‍(57), മങ്ങാട് ചാത്തിനാംകുട്ടില്‍ രാമചന്ദ്രന്‍പിള്ള(67), വടക്കേവിള അയത്തില്‍ താഴത്തുവിള വീട്ടില്‍ അഹമ്മദ് ഖനി(59), ചാത്തിനാംകുളം വയലില്‍ പുത്തന്‍വീട്ടില്‍ ഉണ്ണി(38), പുന്തലത്താഴം ബോണോവില്ല വീട്ടില്‍ വാവാച്ചന്‍(59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ എക്‌സൈസ് സിഐ ബി.സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.പി.ആന്‍ഡ്രൂസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, സിവില്‍ ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, മനേഷ്യസ്, അരുണ്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.