ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരദേശത്തു കടലാക്രമണം രൂക്ഷമായി തുടരുന്നു. കടലാക്രമണത്തില്‍ പുന്നപ്ര വിയാനി കടപ്പുറത്തു നങ്കൂരമിട്ടിരുന്ന നിരവധി മല്‍സ്യബന്ധന ബോട്ടുകളും വള്ളങ്ങളും തകര്‍ന്നു. ഇന്നു പുലര്‍ച്ചെയാണ് കടലാക്രമണം രൂക്ഷമായത്.
സംഭവത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ പുന്നപ്രയില്‍ ദേശീയ പാത ഉപരോധിച്ചു. മത്സ്യത്തൊഴിലാളികളുടെ ഉപരോധത്തില്‍ എന്‍എച്ച് 66 ല്‍ വന്‍ ഗതാഗതകരുക്കാണുണ്ടായത്. വാഹനങ്ങളുടെ നിര രണ്ടു കിലോ മീറ്റര്‍ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: