തെരുവ് നായ നിയന്ത്രണം എബിസി സെന്റര്‍ ഉദ്ഘാടനം 13 ന്

Tuesday 2 August 2016 8:34 pm IST

കാസര്‍കോട്: തെരുവ്‌നായ ശല്യം നിയന്ത്രിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ കീഴില്‍, റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നവീകരിച്ച എബിസി സെന്ററിന്റെ ഉദ്ഘാടനം 13 ന് വൈകീട്ട് 4 മണിക്ക് മൃഗ സംരക്ഷണ-വനം വകുപ്പ് മന്ത്രി അഡ്വ: കെ.രാജു നിര്‍വ്വഹിക്കും. സെന്ററിനോടനുബന്ധിച്ച് പണിത ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. എബിസി സെന്ററിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വോര്‍ക്കാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ അഡ്വ: എ.പി.ഉഷ, സുഫൈജ അബൂബക്കര്‍, അംഗങ്ങളായ ഇ പത്മാവതി, പുഷ്പ അമേക്കള, ജോസ് പതാലില്‍, അഡ്വ: കെ.ശ്രീകാന്ത്, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ കൃഷ്ണഭട്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ.ശോഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: വി.ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജസി ബഷീറിനെ ചെയര്‍മാനും, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: വി.ശ്രീനിവാസനെ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. തപാല്‍ വകുപ്പ് ഉത്തര മേഖല കലാമേള നാളെ കാസര്‍കോട്: തപാല്‍ വകുപ്പ് ഉത്തര മേഖല കലാമേള നാളെ കാസര്‍കോട് ലയണ്‍സ് ക്ലബ് ഹാളില്‍ വച്ച് നടക്കും. പാലക്കാട് കോഴിക്കോട് മഞ്ചേരി ഒറ്റപ്പാലം കണ്ണൂര്‍ തലശ്ശേരി വടകര തിരൂര്‍ കാസര്‍കോട് തപാല്‍ ഡിവിഷനുകളില്‍ നിന്നും ആര്‍ എം എസ് സി ടി ഡിവിഷനില്‍ നിന്നുള്ള ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും മത്സരങ്ങളില്‍ പങ്കെടുക്കും . ശാസ്ത്രീയ സംഗീതം, നൃത്തം, മോണോ ആക്റ്റ്, നാടകം തുടങ്ങിയ 24 ഇനങ്ങളിലാണ് മത്സരം ഉണ്ടായിരിക്കുക. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ആയിരിക്കും മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.