കല്ലേലി ഊരാളി കാവില്‍ വാവ് ഊട്ടും വാവ് ബലിയും നടന്നു

Tuesday 2 August 2016 9:09 pm IST

കോന്നി: പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടന്ന കര്‍ക്കിടക വാവ് ഊട്ടിനും ,പ്രിതൃ പൂജക്കും ആയിരങ്ങള്‍ എത്തി.രാവിലെ മൂന്നരക്ക് തന്നെ പ്രകൃതി സംരക്ഷണ പൂജയോടെ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിച്ചു.നീലം പേരൂര്‍ ബൈജു ശാന്തി, ഭാസ്‌കരന്‍ ഊരാളി ,അനീഷ് ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു.മല ദൈവങ്ങള്‍ക്ക് മലക്ക് പടേനി,താംബൂല സമര്‍പ്പണം , വാനരയൂട്ട്,മീനൂട്ട്,നാഗയൂട്ട്,ആനയൂട്ട് ,മല പൂജ,ഭാരതകളി,തലയാട്ടം കളി,പറകൊട്ടി പാട്ട്,ഭാരത പൂംകുറവന്‍ ,കുറത്തി പൂജ,ഗജ പൂജ , യക്ഷി പൂജ ,പ്രകൃതി പൂജ ,ഭൂമി പൂജ .വൃക്ഷ പൂജ ,ജല പൂജ ,വന്യ ജീവി സംരക്ഷണ പൂജ എന്നിവപ്രത്യേക പൂജകളായി നടന്നു . അന്നദാനം വഴിപാടിന് ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേര്‍ന്നു .അച്ചന്‍കോവില്‍ നദിക്കരയില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടി ബലി തര്‍പ്പണം നടന്നു.ഫയര്‍ ഫോഴ്സ്സ്,പോലീസ്,വനം,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.കാവ് സെക്രട്ടറി സി .വി .സലിം കുമാര്‍,പ്രസിഡന്റ് ശാന്ത കുമാര്‍ ,രക്ഷാധികാരി രാജന്‍ കുട്ടി ,ട്രഷറര്‍ സന്തോഷ് കുമാര്‍ ,മീഡിയ മാനേജര്‍ ജയന്‍ കോന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.