മാവേലിക്കര: പിതൃ പൂജയ്ക്കായി വിവിധ ക്ഷേത്രങ്ങളിലെത്തിച്ചേര്ന്ന ലക്ഷങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി പ്രവര്‍ത്തകര്‍. തൃക്കുന്നപ്പുഴ കടല്‍തീരത്ത് ബലി തര്പ്പണത്തിനെത്തിയ ഭക്തര്‍ക്ക് സുരക്ഷയും ചുക്കുകാപ്പി വിതരണവും സേവാഭാരതി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
അന്‍പതോളം പ്രവര്‍ത്തകര്‍ ഭക്തജനങ്ങളെ സഹായിക്കുന്നതിനായി തിങ്കളാഴ്ച വൈകിട്ട് മുതല്‍ പിതൃതര്‍പ്പണം നടത്തുന്ന സ്ഥലത്ത് സജീവമായിരുന്നു. കടലില്‍ കുളിച്ച് ഈറനോടെത്തുന്ന ഭക്തര്‍ക്ക് ചൂടുകാപ്പി നല്കുന്നതില് മുന്‍കാലങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ സജീവമായിരുന്നു. ഇത്തവണ കൂടുതല്‍ പ്രവര്‍ത്തകരാണ് സഹായത്തിനെത്തിയിരുന്നത്. ഇത് ഭക്തജനങ്ങള്‍ക്കും വളരെ അനുഗ്രഹമായി.
മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂര്‍, കായംകുളം താലൂക്കുകളിലെ വിവിധ സ്ഥലങ്ങളിലും സേവാഭാരതിയുടെ നേതൃത്വത്തില്‍ ചുക്കുകാപ്പി വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: