കോട്ടക്കവലയില്‍ പുകപ്പുര കത്തിനശിച്ചു

Tuesday 2 August 2016 9:45 pm IST

തൊടുപുഴ: കരിമണ്ണൂരിന് സമീപം വീണ്ടും തീപിടുത്തം, പുകപ്പുര കത്തി നശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30യോടെയാണ് കോട്ടക്കവല ഈന്തുങ്കല്‍ ജോസിന്റെ പുരയിടത്തിന് സമീപത്തുള്ള പുകപ്പുരയ്ക്ക് തീപിടിച്ചത്. ഷീറ്റ് ഉണക്കാനായി തീ ഇട്ടിരുന്നു. ഇതില്‍ നിന്നാണ് തീപടര്‍ന്ന് പിടിച്ചത്. ഏകദേശം 50000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 120 കിലോ റബ്ബര്‍ ഷീറ്റ് കത്തി നശിച്ചു. പുകപ്പുരയുടെ മേല്‍ക്കൂരയുള്‍പ്പെടെയുള്ളവ ഏതാണ്ട് ഭാഗികമായി നശിച്ചിട്ടുണ്ട്. ഇതിന് സമീപം മുളപ്പുറത്ത് ഞായാറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ കൊപ്രപ്പുര കത്തി നശിച്ചിരുന്നു. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് പുകപ്പുരയിലെ തീയണച്ചത്. സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് റ്റി വി രാജന്‍, ലീഡിങ് ഫയര്‍മാന്‍ സാജന്‍ വര്‍ഗീസ,് ഉദ്യോഗസ്ഥരായ അനീഷ്‌കുമാര്‍, ജിന്‍സ് മാത്യു, അനൂപ് റ്റി എസ്, പി കെ വിജയന്‍, സണ്ണി ജോസഫ്, അബ്ദുള്‍ നാസര്‍, എം എച്ച് നാസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.