പിറവം: മാര്‍ച്ച് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പിറവം മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചു. ആകെ 1,83,170 വോട്ടര്‍മാരാണുള്ളത്. 89,925 പുരുഷ വോട്ടര്‍മാരും 93,245 സ്ത്രീ വോട്ടര്‍മാരുമാണ് മണ്ഡലത്തില്‍ ഉള്ളത്.
4221 പേര്‍ക്കാണ് പുതിയതായി വോട്ടവകാശം ലഭിച്ചിട്ടുള്ളത്. പരിഗണിച്ച അപേക്ഷകളില്‍ 232 പേരെ ഒഴിവാക്കി. മുത്തോലപുരം മരിയാലയത്തിലെ പതിനാറ് അപേക്ഷകളില്‍ പതിനാല് പേരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ മാനസിക രോഗികളാണെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു.
മുന്‍ മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ജെ.ജേക്കബും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ടി.എം.ജേക്കബിന്റെ മകന് അനൂപ് ജേക്കബുമാണ് മത്സരിക്കുന്നത്.
കെ.ആര്.രാജഗോപാലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: