പോലീസിനെതിരെ ഹിന്ദുഐക്യവേദി

Tuesday 2 August 2016 10:13 pm IST

ഇരിങ്ങാലക്കുട: ജാതിപേരുവിളിച്ചും അപവാദപ്രചരണങ്ങള്‍ നടത്തിയും പട്ടികജാതികുടുംബത്തെ പീഡിക്കുന്നതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതി പ്രതിഷേധിച്ചു. ഉന്നതസ്വാധീനമുപയോഗിച്ച് കേസ് ദളിത്പീഡനമായി കേസെടുക്കാതെ വെറും ആത്മഹത്യയായി കേസ് ദുര്‍ബ്ബലപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് താലൂക്ക് സമിതി യോഗം തീരുമാനിച്ചു. ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും പീഡനമുണ്ടായാല്‍ തെരുവിലിറങ്ങുന്നവര്‍ തങ്ങളുടെ മൂക്കിനു താഴെ ഒരു ദളിത് യുവതിയെ ജാതിയുടെ പേരില്‍ ഉണ്ടായ പീഡനമൂലം ആത്മഹത്യ ചെയ്തിട്ടും കണ്ടില്ലെന്ന് നടക്കുന്ന ഇരട്ടത്താപ്പ് തിരിച്ചറിയണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് ജയരാജ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ വിനോദ് വാര്യര്‍, പുരുഷോത്തോമന്‍ അളഗപ്പനഗര്‍, ജില്ല സംഘടന സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി , താലൂക്ക് സംഘടന സെക്രട്ടറി പി.എന്‍.ജയരാജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.