കടുത്തുരുത്തി: ആപ്പാഞ്ചിറയില്‍ ബസ് നിയന്ത്രണം വിട്ട് പാലത്തിലിടിച്ചു. ആപ്പാംചിറയില് തോടിനു കുറുകെയുള്ള പാലത്തിലിടിച്ച ബസിനന്റെ പിന്‍ഭാഗം കത്തിനശിച്ചു. കോട്ടയത്തുനിന്നും എറാണകുളത്തേക്ക് പോവുകയായിരുന്ന ട്രന്‍സ് സ്പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ഇടിച്ചയുടനെ ബസിന്റ പിന്‍ഭാഗം കത്തിയത് യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തിപരത്തി. ബസ് ഡ്രൈവറുടെ മനസാന്നിദ്ധ്യമാണ് വന്‍ അപകടം ഒഴിവാക്കിയത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: