മലപ്പുറം നിര്‍ബന്ധിത മതംമാറ്റത്തിന്റെ കേന്ദ്രം

Tuesday 2 August 2016 10:23 pm IST

മലപ്പുറം: ജില്ലയില്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതപരിവര്‍ത്തനത്തിന് ഇരയാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിരവധി ഏജന്റുമാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പകുതിയിലേറെയും പുറംലോകം അറിയുന്നില്ല. പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ഈ ചതിയില്‍ അകപ്പെടുന്നത് വീട്ടമ്മമാരാണ്. മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന പത്തോളം സ്ഥാപനങ്ങള്‍ മലപ്പുറത്തുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് പൊന്നാനിയിലേതും, മഞ്ചേരിയിലെ സത്യസരണിയും. കേരളത്തില്‍ നിന്ന് അടുത്തിടെ കാണാതായവരില്‍ മിക്കവരെയും മതംമാറ്റിയത് സത്യസരണിയിലാണ്. മതപരിവര്‍ത്തനത്തിന് വിധേയയായ കൊല്ലം സ്വദേശിനി കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ ഇവരെ മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് സക്കറിയ പ്രണയം നടിച്ച് കൊണ്ടുവന്നതാണ്. പൊന്നാനിയിലെത്തിച്ച് മതംമാറ്റി മണ്ണാര്‍ക്കാട് വലിയക്കപള്ളിയില്‍ വെച്ച് വിവാഹം കഴിച്ചു. പുളിക്കല്‍ പെരിയമ്പലത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് രാജേശ്വരി ജീവനൊടുക്കിയത്. മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിനാണ് നിലമ്പൂര്‍ സ്വദേശിയായ ശ്രീകാന്തിനെ ബലമായി മതം മാറ്റിയത്. ഇതിനു വിസമ്മതിച്ച ഈ ഇരുപത്തിമൂന്നുകാരനെ ഒരു വര്‍ഷം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. മഞ്ചേരി സത്യസരണയില്‍ വെച്ചാണ് ശ്രീകാന്തിനെയും മുസ്ലിമാക്കിയത്. ബലമായി സുന്നത്ത് നടത്തി, ഇനി ഹിന്ദുവായി ജീവിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ മതം മാത്രമാണ് ശരിയെന്ന ചിന്തയില്‍ ചിലര്‍ കാണിച്ചുകൂട്ടുന്ന ബുദ്ധിമോശം മാത്രമല്ല ഇത്. ഒരാള്‍ മതം മാറാന്‍ സമ്മതിച്ചാല്‍ അയാളെ പണംകൊണ്ട് മൂടാന്‍ തയ്യാറായി നില്‍ക്കുകയാണ് ചില സംഘടനകള്‍. മതപരിവര്‍ത്തനത്തിന് കോടികളാണ് ഒഴുക്കുന്നത്. ഇത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസുകളെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.