തിരുവനന്തപുരം: 2013-14 ഫിനാന്‍സ് ആക്ട് 29-ാം ഭേദഗതി പ്രകാരം കോമ്പൗണ്ട് ചെയ്ത സ്വര്‍ണ വ്യാപാരികളുടെ മേല്‍ ചുമത്തപ്പെട്ട പര്‍ച്ചേയ്സ് നികുതി, ടാക്സ് കമ്മിഷണറുമായി കൂടിയാലോചിച്ച ശേഷം പിന്‍വലിക്കാമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഉറപ്പ് നല്കി. നികുതി കോമ്പൗണ്ട് ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കും.
ചെറുകിട വ്യാപാരികളെ ഉദ്യോഗസ്ഥ പീഡനത്തില്‍ നിന്നൊഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കും. സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്, സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍, സംസ്ഥാന സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, നവാസ് പുത്തന്‍വീട്, ബി.എം. നാഗരാജന്, സുഹാസ് റാവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: