കോഴിക്കോട്: കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അതുകൊണ്ടു മാത്രം കെ.എം. മാണി മുന്നണി വിട്ടു പോകുമെന്ന് കരുതുന്നില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയില്‍ അവര്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. ചരല്‍കുന്നില്‍ നടക്കുന്ന സംസ്ഥാന ക്യാമ്പ് കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസും യുഡിഎഫ് നേതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതുവരെ കാത്തിരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. കഴമ്പുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: