ഗള്‍ഫ് പ്രശ്‌നം: കുമ്മനത്തിന് സുഷമയുടെ ഉറപ്പ്

Tuesday 2 August 2016 11:12 pm IST

തിരുവനന്തപുരം: സൗദിയിലെയും ഒമാനിലെയും പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. നാട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറായവര്‍ക്കായി എല്ലാ സൗകര്യവും ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി അറിയിച്ചു. സൗദിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതടക്കമുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് കുമ്മനം അഭ്യര്‍ഥിച്ചു. തൊഴില്‍ കരാര്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സൗദി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ശമ്പള കുടിശ്ശിക ഉടനടി ലഭ്യമാക്കാനും ശ്രമമുണ്ടാകണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു. ഒമാനില്‍ തൊഴില്‍ നഷ്ടപ്പെടുന്ന മലയാളി നഴ്‌സുമാരുടെ കാര്യത്തിലും അടിയന്തര ഇടപെടലുണ്ടാകണമെന്നും ബിജെപി പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.