ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന് കരുതപ്പെടുന്ന രണ്ട് ലഷ്ക്കര്‍ ഇ തോയ്ബ ഭീകരരെ പോലീസ് അറസ്റ്റു ചെയ്തു. സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായുള്ള ഇന്റലിജന്‍സിന്റെ വിവരത്തെ തുടര്‍ന്ന് ദല്‍ഹി പോലീസ് നടത്തിയ തെച്ചിലിലാണ് ഇവര്‍ അറസ്റ്റിലായത്.
ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. നഗരത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നു വളരെ പ്രധാനപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ കണ്ടെടുത്തായാണ് റിപ്പോര്‍ട്ട്. കൂടാതെ ആയുധങ്ങളും കണ്ടെത്തി.
പരിശോധനയ്ക്ക് ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: