പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഒരുകോടിയിലേറെ രൂപയുടെ വന്‍ കുഴല്‍പ്പണവേട്ട. ചെന്നൈ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. അഹമ്മദ് തഹ്സീന് (32) മുഹമ്മദ് ഖുദ്ദൂസ് (29) എന്നിവരാണ് 1,05,28,000 രൂപയുമായി പിടിയിലായത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ടോള്‍ പ്ലാസയ്ക്ക് സമീപം എക്സൈസ് പരിശോധിച്ചപ്പോഴാണ് കുഴല്‍പ്പണസംഘം പിടിയിലായത്.
1000ത്തിന്റെയും 500 നോട്ടുകളായി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. പെരിന്തല്‍മണ്ണയിലേക്ക് സ്വര്‍ണം വാങ്ങാനായി കൊണ്ടുവന്ന പണമാണെന്ന് പിടിയിലായവര്‍ മൊഴി നല്കി. തുടര്‍നടപടികള്‍ക്കായി കേസ് എക്സൈസ്് എന്‍ഫോഴ്സ്മെന്റിന് കൈമാറും. രേഖകളുമായി എത്തിയാല്‍ തുക കൈമാറുമെന്ന് എക്സൈസ് എന്‍ഫോഴ്സ് വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: