ദേശീയപതാകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു

Wednesday 3 August 2016 9:44 am IST

മലപ്പുറം: ദേശീയപതാകയെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബേഗല്‍ നഗര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് മലപ്പുറത്ത് അറസ്റ്റിലായത്.വണ്ടൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് വാഹിദ് ഷെയ്ക്കിനെ പിടികൂടിയത്. അതേസമയം ഇയാള്‍ക്കു ഐഎസുമായി ബന്ധമുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. ഇന്ത്യന്‍ പതാകയെ അവഹേളിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വണ്ടൂര്‍ കുറ്റിയില്‍ നിര്‍മ്മാണത്തൊഴിലിനെത്തിയ ഇയാളെ കുറിച്ച്  ഡിജിപിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭാരതത്തിന്റെ ദേശീയപതാക പുതച്ച തെരുവുനായയെ ബംഗ്ലാദേശി പതാക പുതച്ച കടുവ ഓടിക്കുന്നതായി ചിത്രീകരിച്ച ഫോട്ടോയാണ് ഇയാള്‍ ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ചത്. ഇതു കൂടാതെ ദുര്‍ഗ്ഗാദേവിയുടെ പ്രതിമയില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. മലപ്പുറം എസ്പി, പെരിന്തല്‍മണ്ണ ഡിവൈഎസ്പി, ഐ ബി, എസ്എസ്ബി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.