ശശികല ടീച്ചര്‍ ഇന്ന് പൊയിനാച്ചിയില്‍

Wednesday 3 August 2016 10:24 am IST

കാസര്‍കോട്: കലാലയങ്ങളെ തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 3ന് പൊയിനാച്ചിയില്‍ രാജ്യരക്ഷാ സംഗമം നടക്കും. സംഗമത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോ. സെക്രട്ടറി പി.ജെ.കണ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വിവിധ പരിവാര്‍ സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ പ്രണയിച്ചും, തെറ്റിദ്ധരിപ്പിച്ചും, മതംമാറ്റിയും ഐഎസിന്റെ ചാവേറുകളാക്കാന്‍ റിക്രൂട്ട് ചെയ്യുന്ന സെഞ്ച്വറി ദന്തല്‍ കോളേജിന് മുന്നില്‍ വെച്ച് ഹിന്ദു ഐക്യവേദി സമരപ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് ഐഎസിന്റെ വേരോട്ടം നടത്താന്‍ ശ്രമിക്കുന്ന ശക്തികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നത് വരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായിട്ടാണ് ഹിന്ദുഐക്യവേദി രാജ്യരക്ഷാ സംഗമം സംഘടിപ്പിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.