തീര്‍ത്ഥഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിന് പതിനായിരങ്ങള്‍

Wednesday 3 August 2016 10:38 am IST

കോഴിക്കോട്: വംശ പരമ്പരയിലെ മുഴുവന്‍ പിതൃകള്‍ക്കും എള്ളും പൂവും അര്‍പ്പിച്ച് പതിനായിരങ്ങള്‍ വിവിധ സ്‌നാനഘട്ടങ്ങളില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടത്തി. എല്ലാ വാവു ദിനങ്ങളിലും ബലിതര്‍പ്പണം ചെയ്യാമെങ്കിലും കര്‍ക്കിടക വാവു ബലി പാര്‍വണ ശ്രാദ്ധം എന്ന നിലയില്‍ ഏറെ പുണ്യമാണെന്ന സങ്കല്‍പ്പത്തില്‍ വന്‍ തിരക്കായിരുന്നു ഇന്നലെ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍. വിവിധ സംഘടനകളുടെയും ക്ഷേത്ര സമിതികളുടെയും നേതൃത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. മഴ ഒഴിഞ്ഞ അന്തരീക്ഷമായതിനാല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ തടസ്സം കൂടാതെ നടന്നു. ശ്രീകണ്‌ഠേശ്വര ക്ഷേത്രം, വരക്കല്‍ കടപ്പുറം, തൊടിയില്‍ കടപ്പുറം, കടലുണ്ടി വാക്കടവ്, മുക്കം തൃക്കുടമണ്ണ ക്ഷേത്രം, തിക്കോടി ഉരുപുണ്യകാവ് എന്നീ പ്രധാന കേന്ദ്രങ്ങളില്‍ അതിരാവിലെ മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് മേല്‍ശാന്തി കെ.വി. ഷിബുശാന്തിയും മറ്റു ക്ഷേത്രം ശാന്തിമാരും നേതൃത്വം നല്‍കി. ~ വെള്ളയില്‍ തൊടിയില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് ശ്രേഷ്ഠാചാരസഭ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കാരന്തൂര്‍ ശ്രീഹരഹരമഹാദേവ ക്ഷേത്രം, ഫറോക്ക് നല്ലൂര്‍ ശിവക്ഷേത്രം, പുതുക്കോട് ശ്രീ ശങ്കരനാരായണ ക്ഷേത്രം, അഴിഞ്ഞിലം അരിയില്‍ ശിവക്ഷേത്രം, കൊയിലാണ്ടി കണയങ്കോട് കുട്ടോത്ത് ശ്രീസത്യനാരായണ ക്ഷേത്രം, കൊയിലാണ്ടി വിരുന്നുകണ്ടി ക്ഷേത്രം, ഉപ്പാലക്കണ്ടി ക്ഷേത്രം, പൊയില്‍ ക്കാവ് ദേവീ ക്ഷേത്രം എന്ന ക്ഷേത്രങ്ങളുടെ കീഴില്‍ കടപ്പുറത്തും വാവ്ബലി നടത്തി. അഗസ്ത്യമല ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിന് സമീപത്തെഅഗസ്ത്യ തീര്‍ത്ഥത്തിന്‍ നടന്ന ബലിതര്‍പ്പണത്തിന് മേല്‍ശാന്തി പത്മനാഭന്‍ പി. കടിയങ്ങാട്, എന്‍.ടി ലെവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോവൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ നടന്ന ബലി തര്‍പ്പണത്തിന് ദര്‍ശനാചര്യ വേണുഗോപാല്‍ കാര്‍മികത്വം വഹിച്ചു. പയ്യോളി ദീനദയാല്‍ ഗ്രാമസേവാ സമിതിയൂടെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ക്കിടകവാവ് ബലിത ര്‍പ്പണത്തിന് സുജിത്ത് ശാന്തി കാര്‍മികത്വം വഹിച്ചു കടലുണ്ടി: കടലുണ്ടി വാക്കടവ് സ്‌നാനഘട്ടത്തില്‍ വാവുബലി തര്‍പ്പണ സമിതിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടത്തി. പട്ടാഞ്ചേരി അപ്പു ഭദ്രദീപം തെളിയിച്ചു. ആചാര്യന്‍ ഡോ. ശ്രീനാഥ് നന്മണ്ട മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സമിതി ചെയര്‍മാന്‍ നമ്പയില്‍ ദാസന്‍, ജനറല്‍ കണ്‍വീനര്‍ വിനോദ് കുമാര്‍ പിന്‍പുറത്ത്, സി. ഗംഗാധരന്‍, ടി. സുബ്രഹ്മണ്യന്‍, മോഹനന്‍ പിന്‍പറത്ത്, ചന്ദ്രന്‍ കെ, എ.പി. സാമിക്കുട്ടി, പി. കെ. പ്രമോദ്, ധനബാലന്‍ പച്ചാട്ട്, വിനോദ് പ.കെ, വിശ്വന്‍ കെ, എ.പി. ജ്യോതി, സജീഷ് ടി.പി, അനീഷ് ടി, പ്രമോദ് കെ, രതീഷ് വി. ആനന്ദവല്ലി പി, സരിത, പി, രത്‌ന പി, ലിംഷ നമ്പയില്‍ എന്നിവര്‍ നേതൃത്വം നല്‍കി മുക്കം: ഇരുവഴിഞ്ഞി പുഴയോരത്തുള്ള മുക്കം തൃക്കുട മണ്ണശിവക്ഷേത്രപരിസരത്ത് നടന്ന ബലിതര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.ശാന്തി ഗോപിനാഥ് കോഴിക്കോട് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്ര പൂജാദികര്‍മ്മങ്ങള്‍ക്ക് തന്ത്രി കിഴക്കുമ്പാട്ട് വാസുദേവന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മാവത്തിടത്തില്‍ നാരായണന്‍ നമ്പൂതിരിയും കാര്‍മികത്വം വഹിച്ചു. കാരമൂല കുമാരനെല്ലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ബലിതര്‍പ്പണമുണ്ടായി. പ്രേമദാസന്‍ പാറക്കല്‍കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.