പരവൂര്‍: കുറുമണ്ടല്‍ 916-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആറിന് വൈകിട്ട് നാലിന് കരയോഗ അങ്കണത്തില്‍ പൊതുസമ്മേളനവും അവാര്‍ഡ് വിതരണവും നടത്തും. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തി ആരംഭിക്കുന്ന പരിപാടിയില്‍ വൈകിട്ട് നാലുമുതല്‍ പൊതുസമ്മേളനം. യോഗം ചാത്തന്നൂര്‍ താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം, പഠനോപകരണ വിതരണം, മെറിറ്റ് അവാര്‍ഡുകള്‍, വൈദ്യസഹായം, കുടുംബസഹായം, മംഗല്യസഹായം തുടങ്ങിയവ വിതരണം ചെയ്യും. യൂണിയന് വൈസ്പ്രസിഡന്റ് പള്ളിമണ്‍ സന്തോഷ്, സെക്രട്ടറി ജി.ജെ.ജയമോഹന്, ജെ.ശശിധരന്‍നായര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: