ഭഗവാന്റെ ദേഹം നമ്മുടെദേഹംപോലെ കാണുന്നതിന്റെ കാരണംപറയുന്നു. ”ആത്മനഃ മായായാ ആത്മമായയാ” എന്ന് എന്റെ സങ്കല്പംകൊണ്ട് ഇച്ഛ കാരണം ഞാന്‍ ആവിര്‍ഭവിക്കുന്നു. മായ എന്നതിന് അന്തരംഗശക്തി എന്നര്‍ത്ഥമുണ്ട്. ഭഗവാന് തന്റെ ബഹിരംഗശക്തികൊണ്ടാണ് ഭൗതിക പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്. അന്തരംഗ ശക്തികൊണ്ടാണെന്ന് അതീന്ദ്രിയവും ദിവ്യവും നിര്‍ഗുണവുമായ ഭഗവല്ലോകത്തിലെ പ്രവര്‍ത്തനം നടത്തുന്നത്. അഗവാന്‍ അവതരിക്കുന്നത് അന്തരാഗശക്തിയുടെ ഉന്നത തലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: