ആങ്ങാമൂഴിയില്‍ പുലി ചത്ത സംഭവത്തില്‍ കേസെടുത്തു

Wednesday 29 February 2012 3:15 pm IST

റാന്നി: പത്തനം‌തിട്ട ആങ്ങാമൂഴിയില്‍ നാട്ടിലിറങ്ങിയ പുലി ചത്ത സംഭവത്തില്‍ പുലിയെ പിടിക്കാന്‍ നേതൃത്വം നല്‍കിയ കൊല്ലം പട്ടത്താനം സ്വദേശി കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനം വകുപ്പ് കേസെടുത്തു. പുലിയെ മനഃപൂര്‍വ്വം പ്രകോപിപ്പിച്ച് ജനക്കൂട്ടത്തിന് നേരെ തിരിച്ചുവിട്ടുവെനാണ് കേസ്. മൂന്നുവര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് റാന്നി ഡി.എഫ്.ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കും. നാട്ടുകാരുമായുള്ള മല്‍‌പ്പിടിത്തത്തിനിടെ അവശനായ പുലി ശ്വാസം മുട്ടി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലിയുടെ ശരീരത്തില്‍ കല്ലേറ് കൊണ്ട് ഒമ്പത് മുറിവുകള്‍ പറ്റിയതാ‍യും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.