ന്യൂദല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുറന്ന മനസോടെ, ഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ജനങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നരീതിയില്‍ സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും പൊരുത്തപ്പെട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ 2014 ബാച്ചിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ കഴിവും നൈപുണ്യവും പ്രദര്ശിപ്പിക്കാാനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നതെന്നും നിയോഗിക്കപ്പെടുന്ന വകുപ്പുകളില്‍ തങ്ങളുടെ സേവനം കൊണ്ട് തൃപ്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണനിര്‍വ്വഹണത്തില്‍ സാങ്കേതിക വിദ്യയുടെ അടുത്ത മൂന്നുമാസം അധികാരികളുടെ ഇടപെടലുകളില്‍ ഭയപ്പെടാതെ പ്രവര്‍ത്തിക്കണം.
മേലധികാരികളുമായുള്ള ആശയ വിനിമയത്തില്‍ തുറന്ന മനസ്ഥിതിയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, മുതിര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: