കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്മേളനം ആറിനും ഏഴിനും

Wednesday 3 August 2016 9:41 pm IST

മാവേലിക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്മേളനം ആഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ ചെങ്ങന്നൂര്‍ അയ്യപ്പ സേവാസംഘം ഹാളില്‍ നടക്കും. ജില്ലാ പ്രവര്‍ത്തകയോഗം ആറിന് രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ശബരിഗിരി മേഖലാസെക്രട്ടറി പി.പ്രദീപ്, ജില്ലാ സെക്രട്ടറി ആര്‍.മധു എന്നിവര്‍ സംസാരിക്കും. ഏഴിന് രാവിലെ 10ന് ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം രക്ഷാധികാരി എം.കെ. രവിവര്‍മ്മ രാജാ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ജി.ബി. ദിനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. വിശ്വനാഥന്‍, സ്വാഗത സംഘം ചെയര്‍മാന്‍ പ്രൊഫ:വി.ആര്‍. രാധാകൃഷ്ണന്‍നായര്‍, അമ്മിണികുട്ടിയമ്മ, എന്‍.വിക്രമന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും. 11.30ന് സംഘടനാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആര്‍.മധു വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ഖജാന്‍ജി എസ്.എം. ഫമിന്‍ കണക്കും അവതരിപ്പിക്കും. ജില്ലാ സംയോജകന്‍ എന്‍. കെ.സുകുമാരന്‍ പ്രമേയ അവതരണം നടത്തും. തുടര്‍ന്ന് ജില്ലാ പ്രവര്‍ത്തക സമിതി രൂപീകരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ സി.കെ. കുഞ്ഞ് വരണാധികാരിയാകും. നാലിന് സമാപന സമ്മേളനം സംസ്ഥാന സനാതനധര്‍മ്മ പാഠശാല പ്രമുഖ് ഡോ. നാരായണ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ശബരിഗിരി മേഖലാ സെക്രട്ടറി പി.പ്രദീപ,് താലൂക്ക് സെക്രട്ടറി എം.ടി. വിജയന്‍ എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.