'കാവാലം' സംസ്‌കൃതത്തിന്റെ ഓജസ്സും ചൈതന്യവും കാട്ടിക്കൊടുത്ത കലാകാരന്‍

Wednesday 3 August 2016 9:44 pm IST

കാവാലം അനുസ്മരണ സമ്മേളനം കല്ലേലി രാഘവന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സംസ്‌കൃതത്തിന്റെ ഓജസ്സും ചൈതന്യവും ലോകത്തിനു മുന്നില്‍ തന്റെ നാടകാവിഷ്‌കാരത്തിലൂടെ കാട്ടിക്കൊടുത്ത കലാകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് അദ്ദേഹത്തിന്റെ സഹപാഠിയും ബാല്യകാല സുഹൃത്തുമായ കല്ലേലി രാഘവന്‍പിള്ള. ആലപ്പുഴയില്‍ നടക്കുന്ന ഏഴാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കാവാലം അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.
കാവാലത്തിന്റെ ദേഹം മാത്രമേ നമ്മെ വിട്ടുപിരിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ കൃതികളിലൂടെയും കലാ സംഭാവനകളിലൂടെയും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാവാലം ജയകൃഷ്ണന്‍, കാവാലം അംബരന്‍, കാവാലം അനില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.