ആലപ്പുഴ: യുവമോര്‍ച്ച ദേശരക്ഷാ ജ്വാല ഒന്‍പതിന് ചെങ്ങന്നൂരില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്. സാജന് അറിയിച്ചു. ഭീകരവാദികള്‍ ഭാരതം വിടുക, അവരെ പിന്തുണയ്ക്കുന്നവരും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി ദേശരക്ഷാ ജ്വാല സംഘടിപ്പിക്കുന്നത്.
വിവിധ സാംസ്കാരിക നായകര്‍, യുവമോര്‍ച്ച, ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങളെ യോഗത്തില്‍ ആദരിക്കും.
യുവമോര്‍ച്ച ജില്ലാഭാരവാഹികളായി എച്ച്. ഹര്ഷന് ഹരിപ്പാട്, അജി ആര്. നായര്‍ ചെങ്ങന്നൂര്‍ (ജന. സെക്രട്ടറിമാര്‍), രഞ്ജിത് കുട്ടനാട്, രാജേഷ് ചെങ്ങന്നൂര്‍, സ്റ്റാലിന് കായംകുളം, ടി. സജിത് ഹരിപ്പാട് (വൈസ് പ്രസിഡന്റുമാര്‍), പ്രമോദ് കാരയ്ക്കാട് ചെങ്ങന്നൂര്‍, ശ്യാംകൃഷ്ണന് മാവേലിക്കര, സുസ്മിത അമ്പലപ്പുഴ, ഉമേഷ് ആലപ്പുഴ, അനീഷ് അശോക് അമ്പലപ്പുഴ, (സെക്രട്ടറിമാര്‍), ബിനുദാസ് ചേര്‍ത്തല (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: