കള്ളനോട്ടുകേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

Wednesday 3 August 2016 9:45 pm IST

ആലപ്പുഴ: കള്ളനോട്ട് കേസ്സില്‍ 7 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തു. തിരുവനന്തപുരം ജില്ല, കരിക്കുളം വില്ലേജ്, പൂവ്വാര്‍ ദേശത്ത്, പണ്ടകശ്ശാല പുരയിടത്തില്‍ ശശി (പൂവ്വാര്‍ ശശി 48)യെ ആണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 1000 രൂപയുടെ 15 കള്ളനോട്ടുകള്‍ കൈവശം വച്ച് വിതരണം നടത്തിയതിന് 2006ല്‍ മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കോടതിയില്‍നിന്നും ജാമ്യം നേടിയ പ്രതി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. മാവേലിക്കര ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി ശശിക്കെതിരെ സമാനരീതിയിലുള്ള കേസ്സില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി 11 ലും അമ്പലപ്പുഴ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. കള്ളനോട്ട് നിര്‍മ്മാണ- വിതരണ കേസ്സുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ക്രൈംബ്രാഞ്ചില്‍ ആറോളം കേസ്സുകളും, കൊല്ലം, മാവേലിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലും കൂടാതെ തമിഴ്‌നാട്ടിലെ വിരുതനഗര്‍ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ്സുകള്‍ ഉണ്ട്. തമിഴ് നാട്ടില്‍ ഇയാള്‍ അഞ്ച് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ മീന്‍ വ്യവസായത്തിന്റെ മറവില്‍ തമിഴ് നാട്, ആന്ധ്ര, കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് പോലീസ് സുപ്രണ്ട് അലക്‌സ്. കെ.ജോണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കോട്ടയം സബ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എം.ആന്റോയുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ വിംഗ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സജീവ് ചെറിയാന്‍, എഎസ്‌ഐ വില്യം കഌറ്റസ്, സിപിഒ മാരായ പി.എ.ജോസഫ്, സുരേഷ്.ബി, ഡെന്നി ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി പൂവ്വാര്‍ ശശിയെ റിമാന്റ് ചെയ്തു. അറസ്റ്റില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.