പൊക്കുളങ്ങര കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

Wednesday 3 August 2016 10:16 pm IST

ഇരിങ്ങാലക്കുട: 2016 മെയ് 22 വാടാനപ്പിള്ളി പൊക്കുളങ്ങരയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ പരിക്ക് പറ്റി ചികിത്സയിലിരിക്കെ മരണപ്പെട്ട ചെമ്പന്‍ വീട്ടില്‍ ശശികുമാര്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 7 പേരെ കൂടാതെ പണിക്കശ്ശേരി വീട്ടില്‍ നിമീഷി(25)നെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കൃത്യത്തിന് വേണ്ടി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഡാലോചന നടത്തുക, പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി പലയിടങ്ങളിലായി ഒളിവില്‍ താമസിച്ചുവരികയായിരുന്നു. ഈ കേസ്സിലെ ഒന്നാം പ്രതിയായ പണിക്കശ്ശേരി ബിനീഷ് നിമീഷിന്റെ വല്ല്യച്ഛന്റെ മകനാണ്. ബിനീഷുമായി ഫോണിലൂടെ ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇതിനായി 7ാം പ്രതി കൃഷ്ണദാസിന്റെ സഹായം തേടിയിരുന്നു. കൃത്യം കഴിഞ്ഞയുടനെ ബിനീഷിന്റെ വണ്ടിയുമായി വന്ന് ബിനീഷിനെയും കൂട്ടുകാരെയും രക്ഷപ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഗിരീഷിന് പരിക്ക് പറ്റിയതിനാല്‍ എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി സുരേഷ്‌കുമാറിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐ മാരായ സുദര്‍ശനന്‍, പ്രദീപ്, എഎസ്‌ഐ മാരായ സന്തോഷ്, സലിലകുമാര്‍, ഫ്രാന്‍സിസ്, ജിജോ സീനിയര്‍ സിപിഒമാരായ കെ.എ ഹബീബ്, കെ.എം മുഹമ്മദ് അഷ്‌റഫ്, മുരുകേഷ് കടവത്ത്, എം.കെ ഗോപി, ഷെഫീര്‍ ബാബു എന്നിവരുണ്ടായിരുന്നു. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.